കൊട്ടിയൂർ : കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീടിനു മുകളിലേക്ക് വീണ് ഗൃഹനാഥന് പരിക്ക്. കൊട്ടിയൂർ നെല്ലിയോടി സ്വദേശി മണക്കാട്ട്ശേരി ഉണ്ണി രാജനാണ് പരിക്കേറ്റത്.
കനത്ത കാറ്റിൽ വീടിന് സമീപത്തെ മരം കടപുഴകി വൈദ്യുതി ലൈനിൽ വീണതിനുശേഷം വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.വീടിൻറെ മേൽക്കൂര പൂർണമായും തകർന്നു.
ഓട് വീണ് ഉണ്ണി രാജന്റെ കൈക്കാണ് പരിക്കേറ്റത്.പരിക്ക് ഗുരുതരമല്ല.
0 Comments