തെറ്റായ പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും വെച്ചുപൊറുപ്പിക്കില്ല; പേരൂർക്കട സംഭവത്തിൽ എം വി ഗോവിന്ദൻ




 തിരുവനന്തപുരം: തെറ്റായ പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പേരൂർക്കടയിൽ ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിലായിരുന്നു എംവി ഗോവിന്ദൻ്റെ പ്രതികരണം. അത്തരക്കാർക്ക് എതിരെ പാർട്ടിയും സർക്കാരും കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷം ആയുധമാക്കുന്നത് സ്വാഭാവികമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

അതേസമയം, ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ, പേരൂർക്കട സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത സ്ത്രീയോട് ഏതെല്ലാം ഉദ്യോഗസ്ഥരാണ് മോശമായി പെരുമാറിയെന്ന് പരിശോധിക്കും. വെള്ളം ചോദിച്ചപ്പോൾ ടോയ്‌ലെറ്റിൽ പോകാൻ പൊലീസുകാർ പറഞ്ഞുവെന്ന ബിന്ദുവിന്റെ ആരോപണവും അന്വേഷിക്കും. നടപടിക്രമങ്ങളിൽ വീഴ്ച്ചയുണ്ടെന്ന് ബോധ്യപ്പെട്ടുവെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

Post a Comment

0 Comments