മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ തമിഴ്നാടിന് സുപ്രിംകോടതി അനുമതി




 ഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് അറ്റക്കുറ്റപ്പണിയില്‍ നിര്‍ദേശങ്ങളുമായി സുപ്രിം കോടതി. മേല്‍നോട്ടസമിതി ശിപാര്‍ശ ചെയ്ത അറ്റകുറ്റപ്പണികള്‍ നടത്തണം. കേരളത്തിന്‍റെ ഉദ്യോഗസ്ഥന്‍റെ സാനിധ്യത്തിലാകണം അറ്റകുറ്റപ്പണികള്‍. മരം മുറിയും ഗ്രൗട്ടിങ്ങുമടക്കമുള്ള പ്രവൃത്തികള്‍ നടത്തണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ ഡാം പ്രദേശത്ത് 15 മരങ്ങള്‍ മുറിക്കാന്‍ കോടതി അനുമതി നൽകി.

മേൽനോട്ടസമിതിയുടെ നിർദേശങ്ങൾ ഇരു സംസ്ഥാനങ്ങളും പൂർണമായി പാലിച്ചില്ലന്നും വിമർശനം. മുല്ലപ്പെരിയാര്‍ പ്രദേശത്ത് റോഡ് പുനര്‍ നിര്‍മാണത്തിനും സുപ്രിംകോടതി നിര്‍ദേശിച്ചു. തമിഴ്‌നാട് സിവില്‍ എന്‍ജിനീയറുടെ സാന്നിധ്യത്തിലാകണം റോഡ് പുനര്‍നിര്‍മാണം. തമിഴ്‌നാടിന്‍റെ അപേക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളം കേന്ദ്രത്തിന് കൈമാറണം. കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണം. നിര്‍മാണ പ്രവര്‍ത്തി ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം.

Post a Comment

0 Comments