കനത്ത കാറ്റിലും മഴയിലും മലയോരത്ത് വ്യാപക നാശനഷ്ടം



കേളകം: ഞായറാഴ്ച ഉണ്ടായ കനത്ത മഴയിലും കാറ്റിലും മലയോരത്ത് വ്യാപക കൃഷി നാശം ഉണ്ടായി. കേളകം ശാന്തിഗിരി കൈലാസം പടിയിൽ ദിനേശൻ എടമനത്തടത്തിൽ എന്ന കർഷകന്റെ 200 ഓളം എത്ര വാഴകൾ കനത്ത കാറ്റിൽ നിലംപൊത്തി.  

നിരവധി ആളുകളുടെ റബ്ബർ,തെങ്ങ്,കമുങ്ങ് ,വാഴ തുടങ്ങിയ കൃഷികൾ നശിച്ചു.മരങ്ങൾ ഒടിഞ്ഞുവീണ് നിരവധി വൈദ്യുതി തൂണുകൾ പൊട്ടിവീണു. നാട്ടുകാരും   കെഎസ്ഇബി അധികൃതരും മരങ്ങൾ മുറിച്ചു നീക്കി വൈദ്യുതി ബന്ധങ്ങൾ പുന:സ്ഥാപിച്ചു.

Post a Comment

0 Comments