വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു

 



കോഴിക്കോട്: വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ വില്യാപ്പള്ളി സ്വദേശി പവിത്രൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തെങ്ങ് വീണ് പരിക്കേറ്റ പവിത്രനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രി മേര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments