നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് ജയിക്കാവുന്ന സാഹചര്യമെന്ന് മന്ത്രി റിയാസ്

 



കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് ജയിക്കാവുന്ന സാഹചര്യമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ കുറവായത് പ്രശ്നമല്ല. മറ്റു വകുപ്പുകളിൽ പരിധി വിട്ട് പ്രവർത്തിക്കുന്നുവെന്നത് അസംബന്ധമായ വാർത്തയാണ്. പാർട്ടി സെക്രട്ടറി തന്നെ ഇത് വ്യക്തമാക്കിയതാണ്. ഒരു മനസും ഒരു ശരീരവുമായി പ്രവർത്തിക്കുന്നവരാണ് മന്ത്രിസഭയിലുള്ളതെന്നും റിയാസ് പറഞ്ഞു.

അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനാർഥിയെ എത്രയും പെട്ടന്ന് പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Post a Comment

0 Comments