കേളകം: ചെട്ടിയാംപറമ്പ് ഗവ:യു .പി സ്കൂൾ ഹെഡ്മാസ്റ്റർ വി.വി ഗിരീഷ് കുമാറിന് യാത്രയയപ്പ് നൽകി. 36 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകന് പി.റ്റി .എ യും സഹപ്രവർത്തകരും രക്ഷിതാക്കളും ചേർന്ന് നൽകിയ യാത്രയയപ്പ് ചടങ്ങിന് സ്കൂൾ മദർ പി.റ്റി.എ പ്രസിഡണ്ട് അമ്പിളി വിനോദ് അധ്യക്ഷത വഹിച്ചു. ഷാജി മാസ്റ്റർ, ബിനു മാസ്റ്റർ, എൻ.ഇ.പവിത്രൻ ഗുരുക്കൾ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ സംസാരിച്ചു.

0 Comments