പേരാവൂർ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ലഹരി വിരുദ്ധ കാംപയിൻ്റെ ഭാഗമായി പേരാവൂർ മുനീറുൽ ഇസ് ലാം മദ്റസയിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. കമ്മിറ്റി ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു.ഖത്വീബ് മൂസ മൗലവി ലഹരിവിരുദ്ധ ബോധവത്കരണ പ്രഭാഷണം നടത്തി.യൂണിറ്റ് സെക്രട്ടറി മുഹമ്മദ് മിസ്അബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മദ്റസ കൺവീനർ അരിപ്പയിൽ മജീദ്, സ്വദ്ർ മുഅല്ലിം സിറാജുദ്ദീൻ മൗലവി,സ്റ്റാഫ് സെക്രട്ടറി ഫൈസൽ ദാരിമി എന്നിവർ സംസാരിച്ചു.

0 Comments