കൽപ്പറ്റ:സോഷ്യലിസ്റ്റ് നേതാവ് എം.പി. വീരേന്ദ്രകുമാറിന്റെ അഞ്ചാം ചരമവാർഷിക ദിനാചരണത്തിന്റ ഭാഗമായി പുളിയാർമലയിലെ എം.പി.വി സ്മാരക സ്തൂപത്തിൽ ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ പുഷ്പാര്‍ച്ചന നടത്തുകയും അനുസ്മരണ സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു.ജില്ലാ പ്രസിഡന്റ് അഡ്വ. ജമാലുദ്ദീൻ പി. കെ അധ്യക്ഷത വഹിച്ചു.ഉമറലി സി.എച്ച്, നിഖിൽ രാജ്, അനൂപ് കെ തുടങ്ങിയവർ സംസാരിച്ചു.

0 Comments