പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയില്‍ ഇറങ്ങിയ അള്ളാഞ്ചികൊമ്പന്‍ എന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം പ്രതിസന്ധിയില്‍. കാട് കയറ്റാന്‍ ശ്രമിച്ച കൊമ്പന്‍ വനാതിര്‍ത്തി കടന്ന് വീണ്ടും ജനവാസ മേഖലയിലെത്തി. ഇതോടെ ദൗത്യം വീണ്ടും സങ്കീര്‍ണമായി.
രണ്ടാഴ്ചയായി പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനയെയാണ് വനംവകുപ്പ് കാടുകയറ്റാന്‍ ശ്രമിക്കുന്നത്. വാളയാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ദൗത്യം. ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ ഉള്ള ദൗത്യം വനംവകുപ്പ് തുടരുകയാണ്.
കഞ്ചിക്കോട് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കാട്ടാന പ്രദേശത്ത് വ്യാപക കൃഷി നാശവും സൃഷ്ടിച്ചിരുന്നു. പിന്നാലെ ആനയെ തുരത്താനുള്ള തീരുമാനവുമായി വനം വകുപ്പ് രംഗത്തെത്തി. നേരത്തെ ആനയെ തുരത്താനുള്ള ആദ്യ ഘട്ടം പൂര്‍ത്തിയായതായി വനം വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ആനയെ 10.30 യോടെ വനാതിര്‍ത്തിക്ക് സമീപത്തേക്ക് എത്തിച്ചെങ്കിലും വീണ്ടും ജനവനാസ മേഖയിലേക്ക് ഇറങ്ങുകയായിരുന്നു.
0 Comments