തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മയക്കുമരുന്ന് കൈമാറിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കിഴുപ്പിള്ളിക്കര സ്വദേശികളായ ചക്കിത്തറ കിനുരാജ്, റമ്പിൽ രഞ്ജിത്ത്, കല്ലിങ്ങൽ സൽമാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ മൂവരും.
അതേസമയം താന്ന്യത്ത് കള്ള് ഷാപ്പിന് സമീപം കുട്ടികൾക്ക് ലഹരി വസ്തുക്കൾ കൈമാറുന്നത് പൊലീസ് പട്രോളിങ് സംഘം കാണുകയായിരുന്നു. തുടർന്ന് പൊലീസിനെ കണ്ടയുടൻ ഇവർ ഓടിരക്ഷപ്പെട്ടിരുന്നു. ഇവരിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ, ഒസിബി പേപ്പർ പാക്കറ്റ്, കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
0 Comments