പാക് ഷെല്ലാക്രമണം: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

 



പാക് ഷെല്ലാക്രമണത്തില്‍ ജമ്മു സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസസിലെ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ താപ്പയാണ് രജൗരിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഇക്കാര്യം സ്ഥിരീകരിച്ചു. അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറാണ് കൊല്ലപ്പെട്ട രാജ്കുമാര്‍ താപ്പ. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പടെ തകര്‍ന്നു. ഇതിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി.


Post a Comment

0 Comments