മിൽമ തെക്കൻ മേഖല സമരം; ഇന്ന് മന്ത്രിതല ചർച്ച നടക്കും

 



തിരുവനന്തപുരം: മിൽമ തെക്കൻ മേഖല സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ന് മന്ത്രി തല ചർച്ച നടക്കും. തൊഴിൽമന്ത്രി വി.ശിവൻകുട്ടിയും ക്ഷീരവികസന വകുപ്പ് മന്ത്രി ജ. ചിഞ്ചു റാണിയും ചർച്ചയിൽ പങ്കെടുക്കും. ട്രേഡ് യൂണിയനുകളുമായിട്ട് രാവിലെ 11 മണിക്ക് തൊഴിൽ മന്ത്രിയുടെ ഓഫീസിൽ ചർച്ച നടക്കുക.

പുനർ നിയമനം നൽകിയ എംഡി പി. മുരളിയെ മാറ്റണം എന്നതാണ് ട്രേഡ് യൂണിയനുകളുടെ ആവശ്യം. സമവായത്തിലൂടെ പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമം. മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തിലാണ് ചർച്ചയ്ക്ക് മന്ത്രിമാർ വഴങ്ങിയത്.

Post a Comment

0 Comments