നിലമ്പൂർ: പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കുമെന്ന് പി വി അൻവർ.പക്ഷേ ആ ചെകുത്താന് നന്മ ഉണ്ടായിരിക്കണമെന്ന് മാത്രം. വിജയം പിണറായിസത്തിന് എതിരെ ഉള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വോട്ട് വാങ്ങാൻ സിപിഐഎം തയ്യാറായിക്കഴിഞ്ഞു. ആശയമില്ലാതെ ആമാശയം മാത്രമായി സിപിഐഎം ചുരുങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു.
അതിനിടെ നിലമ്പൂർ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. വിജയസാധ്യത ഉൾപ്പെടെയുള്ള ഘടകങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഐക്കമാൻഡ് തീരുമാനം എടുക്കുക.ആരെ സ്ഥാനാർത്ഥിയാക്കിയാലും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. പി വി അൻവർ മുതൽക്കൂട്ടാണ്. മലയോര കർഷകരുടെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
0 Comments