ബത്തേരി: ലിവാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ യുവകവി പ്രദീഷിന്റെ ഒരാൾ എന്ന കവിത സമാഹാരം കോട്ടക്കുന്ന് വയോജനപാർക്കിൽ വച്ച് സാഹിത്യ ആസ്വാദകരുടെയും ലിവ അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഇന്ദിരാ പൊന്നോത്ത് അവതരിപ്പിച്ചു. 2024 ൽ അഷിതപുരസ്കാരം ലഭിച്ച ഒരാൾ എന്ന കൃതി ജീവിതത്തിന്റെ പരിസരങ്ങളിലും നമ്മുടെ ചുറ്റുപാടുകളിലുമുള്ള ജീവിതങ്ങളെ വളരെ തന്മയത്തതോടെ തുറന്നു കാണിക്കുന്ന മനോഹരമായ കവിതകളുടെ സമാഹാരമാണെന്ന് പൊന്നോത്ത് അഭിപ്രായപ്പെട്ടു.
ലിവയുടെ പ്രസിഡണ്ട് ആന്റണി ചീരാൽ ആമുഖ പ്രഭാഷണം നടത്തി. റെജിമാസ്റ്റർ, അർഷാദ് ബത്തേരി,എൻ ആർ കെ പുൽപ്പള്ളി, പി.വി.സിദ്ധീഖ്, ഫൈസൽ ചൂര്യൻ, വേലായുധൻ കാവ്യാലയം, സീന ആന്റണി, റൂബി ഫൈസൽ, ഗോപിനാഥ്, ഫിനോസ് കക്കോടൻ, അജി ബഷീർ, ആർട്ടിസ്റ്റ് ദീപ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ വയനാട്ടിന്റെ കവികളായ ബേസിൽ അരിവയിൽ, സുധാ സാൽവ ജയിൻ, ആന്റണി ചീരാൽ മാക്സിന ടീച്ചർ, റജി മാസ്റ്റർ കുട്ടികളായ യൊവാന എസ്തർ മരിയ, മിയ മറിയം തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
0 Comments