വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും


ഡല്‍ഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ അടങ്ങിയ ബെഞ്ചായിരിക്കും ഹര്‍ജികള്‍ പരിഗണിക്കുക. തമിഴ്‌നാട്ടിലെ ഒരു ഗ്രാമം വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിച്ചതിിനെതിരെ പ്രദേശവാസി കക്ഷിചേരാന്‍ നല്‍കിയ അപേക്ഷയും ചീഫ് ജസ്റ്റിസിന് മുമ്പാകെ എത്തും.

സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകള്‍ കേട്ടിരുന്നത്. നിയമഭേദഗതി സ്റ്റേ ചെയ്യണം എന്ന അപേക്ഷയില്‍ കൂടുതല്‍ വാദം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേസ് പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടെ എന്ന് നിശ്ചയിച്ചത്. വഖഫ് ഭൂമി മാറ്റരുത്, വഖഫ് കൗണ്‍സില്‍, ബോര്‍ഡ് എന്നിവയിലേക്ക് നിയമനം നടത്തരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കോടതി നേരത്തെ നല്‍കിയിരുന്നു.

Post a Comment

0 Comments