കേരളത്തിന്റെ യുവത്വത്തെ കാര്‍ന്നു തിന്നുന്ന ലഹരി മരുന്നിനെതിരെ കേരളം ഒന്നിക്കണം; രമേശ് ചെന്നിത്തല


തിരുവനന്തപുരം: കേരളത്തിന്റെ യുവത്വത്തെ കാര്‍ന്നു തിന്നുന്ന ലഹരിമരുന്നിനെ ചെറുക്കാനായി കേരള ജനത ഒന്നിച്ച് രംഗത്തിറങ്ങണമെന്ന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. രമേശ് ചെന്നിത്തല മുഖ്യ രക്ഷാധികാരി ആയ പ്രൗഡ് കേരള എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന ‘ലഹരിക്കെതിരെ സമൂഹ നടത്തം’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരി മരുന്ന് വ്യാപനത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ജനകീയ പ്രതിരോധം കൂടി ആവശ്യമാണ്. ബോധവല്‍ക്കരണവും പ്രതിരോധവും ഇതിന്റെ രണ്ട് പ്രധാനപ്പെട്ട ഘടകങ്ങളാണ്. ലഹരി മരുന്നിനെ തുടച്ചു നീക്കേണ്ടത് ഓരോ പൗരന്റെയും കര്‍ത്തവ്യവും ചുമതലയുമാണ് എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മ്യൂസിയത്തിന് സമീപം ശ്രീനാരായണ ഗുരു പ്രതിമയുടെ മുന്നില്‍ നിന്ന് തുടങ്ങി മാനവിയം വീഥിയില്‍ അവസാനിച്ച് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു. ആദ്യ പരിപാടി കോഴിക്കോടായിരുന്നു. അടുത്ത പരിപാടി എറണാകുളത്ത് നടക്കും. സമൂഹത്തിന്റെ നാനാ തുറയില്‍ നിന്നുള്ള ആള്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു.

Post a Comment

0 Comments