ഫിഫ ക്ലബ് ലോകകപ്പ്; റൗണ്ട് 16 മത്സരക്രമം പുറത്തുവന്നു

 


ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ റൗണ്ട് 16 മത്സരക്രമം പുറത്തുവന്നു. നാളെ നടക്കുന്ന ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ ബ്രസീലിയൻ ക്ലബുകൾ തമ്മിലാണ് പോരാട്ടം നടക്കുന്നത്. പാൽമിറസും ബോട്ടഫോഗോയും തമ്മിലുള്ള മത്സരം രാത്രി 9.30നാണ് നടക്കുക. രാത്രി 1.30നാണ് മറ്റൊരു മത്സരത്തിന് കളമൊരുങ്ങുന്നത്. ഈ പോരാട്ടത്തിൽ പോർച്ചു​ഗീസ് ക്ലബ് ബെൻഫീക്കയും ഇം​ഗ്ലീഷ് വമ്പന്മാരായ ചെൽസിയും നേർക്കുനേർ വരും.

അതേസമയം ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഇന്റർ മിയാമി കളത്തിലെത്തുന്നത് ജൂൺ 29നാണ്. യുവേഫ ചാംപ്യൻസ് ലീ​ഗ് ജേതാക്കൾ കൂടിയായ ഫ്രഞ്ച് ക്ലബ് പി എസ് ജിയെയാണ് മിയാമി നേരിടുന്നത്. രാത്രി 9.30നാണ് മത്സരം നടക്കുന്നത്. അന്ന് രാത്രി നടക്കുന്ന മറ്റൊരു മത്സരത്തിൽ ജർമ്മൻ ചാംപ്യന്മാരായ ബയേൺ മ്യൂണിക് ബ്രസീലിയൻ ക്ലബ് ഫ്ലമങോയെ നേരിടും. ജൂലൈ ഒന്നിന് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനും ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസിയെ നേരിടും.

അന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും സൗദി ക്ലബ് അൽ ഹിലാലും നേർക്കുനേർ മത്സരിക്കും. ജൂലൈ ഒന്നിന് രാത്രി 12.30നാണ് ആവേശകരമായ മറ്റൊരു പോരാട്ടം നടക്കുന്നത്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ഇറ്റാലിയൻ ക്ലബ് യുവന്റസും തമ്മിലാണ് ഈ മത്സരത്തിൽ നേർക്കുനേർ വരിക. അവസാന പ്രീക്വാർട്ടർ മത്സരത്തിൽ ജർമ്മൻ ക്ലബ് ബൊറുസ്യ ഡോർട്ട്മുണ്ടിനെ അമേരിക്കൻ ക്ലബ് സി എഫ് മോണ്ടെറി നേരിടും.

Post a Comment

0 Comments