പാക് സൈന്യത്തിന്‍റെ വാഹനത്തിന് സമീപം ചാവേർ പൊട്ടിത്തെറിച്ചു, കൊല്ലപ്പെട്ടത് 16 പാക് സൈനികർ

 


ഇസ്ലാമാദ്: ചാവേർ സ്‌ഫോടനത്തിൽ 16 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺ പ്രവിശ്യയിലാണ് ചാവേർ ആക്രമണം ഉണ്ടായത്. 29 പേർക്ക് സംഭവത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പാക് സൈന്യത്തിന്റെ വാഹനത്തിന് സമീപം ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. തെഹ്‌രീകെ താലിബാന്‍റെ ഉപവിഭാഗം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Post a Comment

0 Comments