കൊച്ചി: കണ്ണൂർ അഴീക്കലിനും തലശ്ശേരിക്കുമിടയിൽ പുറംകടലിൽ തീപിടിച്ച് പൊട്ടിത്തെറിച്ച ചരക്ക് കപ്പലിലെ പരിക്കേറ്റവരടക്കം 18 ജീവനക്കാരുമായി നാവികസേന ഐഎൻഎസ് സൂറത്ത് കപ്പൽ മംഗലാപുരത്തേക്ക് നീങ്ങുന്നു. 18 പേരെയും പത്തുമണിയോടു കൂടി മംഗലാപുരം തുറമുഖത്ത് എത്തിക്കും. ഐഎൻഎസ് സൂറത്ത് എത്തിയാലുടൻ രക്ഷപ്പെടുത്തിയവരെയും പരിക്കേറ്റ ആളുകളെയും ആശുപത്രിയിലേക്ക് മാറ്റാൻ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
അതെ സമയം മംഗലാപുരത്ത് നിന്ന് പോയ രണ്ട് കോസ്റ്റ് ഗാർഡ് ഷിപ്പുകൾ കാണാതായ നാല് ക്രൂ അംഗങ്ങൾക്കായി തിരച്ചിൽ നടത്തുകയാണ്. കപ്പൽ പൂർണ്ണമായും തീ വിഴുങ്ങിയ അവസ്ഥയിലാണെന്ന് കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്ട് കമാൻഡന്റ് പി കെ മിശ്ര പറഞ്ഞു. കപ്പലിൽ എന്താണ് ഉണ്ടായിരുന്നത് എന്നതിൻറെ പൂർണ്ണ വിവരങ്ങൾ നൽകാൻ കപ്പൽ അധികൃതരോട് കോസ്റ്റ് ഗാർഡ് ആവശ്യപ്പെട്ടു

0 Comments