വരവേൽപ്പ് 2025 ഉദ്ഘാടനം ചെയ്തു


കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ഒന്നാം വർഷ  വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം വരവേൽപ്പ് 2025 എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ഈ വർഷം പ്ലസ് വൺലേക്ക്  പ്രവേശനം ലഭിച്ച  വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവമാണ് നടത്തിയത്. മുൻസിപ്പൽ കൗൺസിൽ മെമ്പർ ടി. മണി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബിനി സതീഷ് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുരേഷ് താളൂർ, കണിയാമ്പറ്റ പഞ്ചായത്ത് അംഗം നജീബ് , സ്കൂൾ  പ്രിൻസിപ്പൽ എം വിവേകാനന്ദൻ, വൈസ് പ്രിൻസിപ്പൽ എം.പി കൃഷ്ണകുമാർ, സ്റ്റാഫ് സെക്രട്ടറി പി.പി. അജിത്ത് എന്നിവർ സംസാരിച്ചു. 

തുടർന്ന് കൂടെയുണ്ട് കരുത്തേകാൻ പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. റിസോഴ്സ് അധ്യാപകരായ കെ ഷാജി , എ സ്മിത എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments