രാജ്യത്ത് കോവിഡ് വർധിക്കുന്നു: സജീവ കേസുകൾ 3,961 ആയി

 


ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 സജീവ കേസുകളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ-ക്ഷേമ മന്ത്രാലയം (MoHFW) തിങ്കളാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 203 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നു.

നിലവിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്. 1,435 സജീവ കേസുകളാണ് കേരളത്തിലുള്ളത്. തൊട്ടുപിന്നിൽ മഹാരാഷ്ട്ര (506), ഡൽഹി (483), ഗുജറാത്ത് (338), പശ്ചിമ ബംഗാൾ (331) എന്നിവയാണ്. കർണാടക (253), തമിഴ്‌നാട് (189), ഉത്തർപ്രദേശ് (157), രാജസ്ഥാൻ (69) എന്നിവിടങ്ങളിലും കോവിഡ് കേസുകൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുണ്ട്.

മെയ് 22-ന് 257 സജീവ കേസുകളുണ്ടായിരുന്നത് മെയ് 26 ആയപ്പോഴേക്കും 1,010 ആയി ഉയർന്നു. പിന്നീട് ജൂൺ 2 ആയപ്പോഴേക്കും ഇത് മൂന്നിരട്ടിയായി 3,961 ആയി വർധിച്ചു. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്ത് കോവിഡ്-19 കേസുകൾ വീണ്ടും കൂടുന്ന പ്രവണതയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും ഓക്‌സിജനും വാക്‌സിനുകളും കിടക്കകളും സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Post a Comment

0 Comments