തിളച്ചുപൊങ്ങി വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപ കടന്നു

 



ഇടുക്കി: വിപണിയിൽ സർവകാല റെക്കോഡ് കടന്ന് വെളിച്ചെണ്ണ വില. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 400 രൂപ കടന്നു. വിലവർധനക്ക് മുന്നിൽ താളം തെറ്റുകയാണ് മലയാളിയുടെ അടുക്കള ബജറ്റ്. പിടിവിട്ടു ഉയരുകയാണ് വെളിച്ചെണ്ണയുടെ വില. ഒരു വർഷത്തിനിടയുണ്ടായത് ഇരട്ടിയിലധികം വിലവർധവാണ്. ഇതിലെല്ലാം പെട്ടു പോകുന്നതാകട്ടെ സാധാരണക്കാരും.

ഒരു ലിറ്ററിന് മാർക്കറ്റ് വില 400 മുതൽ 450 രൂപ വരെ ഉയർന്നിട്ടുണ്ട്. കൊപ്രയുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. മൈസൂര്‍, തമിഴ്‌നാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊപ്രയെത്തുന്നത്. പക്ഷേ മില്ലുകളിലേക്ക് എത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞിട്ടുണ്ട്.വില വർധനവ് വിപണിയെയും സാരമായി ബാധിച്ചു. ചെറിയ വില വ്യത്യാസത്തിൽ മാർക്കറ്റിൽ എത്തുന്ന വ്യാജന്മാരുടെ സാന്നിധ്യം മില്ലുടമകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

Post a Comment

0 Comments