ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പത്മനാഭൻ സർവീസിൽനിന്ന് വിരമിച്ചു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടെ ചുമതല വഹിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരിക്കേ ജില്ലയിലെ ലൈബ്രറികളെ കോർത്തിണക്കി ആവിഷ്‌ക്കരിച്ച പിആർഡി സഹായ കേന്ദ്രം പദ്ധതി ഏറെ ശ്രദ്ധ പിടിച്ചുപറ്റി. 2012ൽ തിരുവനന്തപുരം ജില്ലയിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസറായി സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം കണ്ണൂർ ജില്ലയിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസറായും അസിസ്റ്റൻറ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 19 വർഷം 'ദേശാഭിമാനി' ദിനപത്രത്തിൽ ബ്യൂറോ ചീഫ്, ചീഫ് സബ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
കണ്ണൂർ ജില്ലയിലെ കരിയാട് സ്വദേശിയാണ്. ഭാര്യ: വിചിത്ര. മക്കൾ: അനഘനന്ദ, അഥീന.

0 Comments