പരിസ്ഥിതി ദിനം ആചരിച്ചു



പനങ്കണ്ടി: ജി എച് എസ് എസ് പനങ്കണ്ടി എസ് പി സി യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്പെഷ്യൽ അസംബ്ലി യോട് കൂടി ആരംഭിച്ച പരിപാടി പി ടി എ പ്രസിഡന്റ്‌  വിനോദ് കുമാർ  ഉദ്ഘാടനം ചെയ്തു. വിദ്യാലയ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി എസ്. എം. സി ചെയർമാൻ  നജീബ് കരണി ചെടികൾ നട്ടു ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന എസ് പി സി യുടെ സൈക്കിൾ റാലി  ഹെഡ് മാസ്റ്റർ ഫ്ലാഗ് ഓഫ്‌ ചെയ്തു. പരിപാടിക്ക് ഹെഡ് മാസ്റ്റർ ഷൌക്കമാൻ, സീനിയർ അസിസ്റ്റന്റ് മിനി ഫിലിപ്പ്, പരിസ്ഥിതി ക്ലബ്‌ കൺവീനർ സുസ്മിത , സി പി ഒ പി ബി സുമിത്ര  എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments