കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും വിജയോത്സവവും നടത്തി




കൊട്ടിയൂർ: കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും വിജയോത്സവവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്  റോയ് നമ്പുടാകം നിർവഹിച്ചു. മാനന്തവാടി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ 2025-2026 അധ്യാന വർഷത്തെ പ്രോഗ്രാമായ 'എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു' എന്ന പ്രോജക്റ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ നിർവഹിച്ചു.സ്കൂൾ മാനേജർ  ഫാ. സജി പുഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ട. ഡി വൈ എസ് പി  റ്റി. എൻ സജീവൻ മുഖ്യാതിഥിയായിരുന്നു. പ്ലസ് ടു വിഭാഗത്തിൽ ഫുൾ എ പ്ലസ് നേടിയ 28 വിദ്യാർത്ഥികളെയും അഞ്ചു വിഷയങ്ങൾക്ക് എ പ്ലസ് നേടിയ 19 വിദ്യാർത്ഥികളെയും മൊമെന്റോ നൽകി ആദരിച്ചു. പ്ലസ് വൺ ഭാഗത്തിൽ ഫുൾ എ പ്ലസ് നേടിയ 13 വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. പ്രസിഡണ്ട്  സാജു മേൽപ്പനത്തോട്ടം, എച്ച് എം  തോമസ് കുരുവിള , പ്രിൻസിപ്പൽ  തോമസ് ,   സ്റ്റാഫ് പ്രതിനിധി  പ്രിയ തോമസ്, മികച്ച വിജയം നേടിയ വിദ്യാർഥികളുടെ പ്രതിനിധി  ആൻ മരിയ ജോജി, പ്ലസ് വൺ വിദ്യാർഥികളുടെ പ്രതിനിധി  ദിൽ കൃഷ്ണ എം വി എന്നിവർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments