കേളകം :കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് സി. അഭിഷിക്ത എസ് ഐ സി യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ പരിസ്ഥിതി ദിനപ്രതിജ്ഞ ഏറ്റുചൊല്ലുകയും, പിന്നീട് പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഫ്ലാഷ്മോബ് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് അധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി പരിസ്ഥിതിദിന ക്വിസും, പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു.
0 Comments