മേപ്പാടിയിൽ വാഹനമിടിച്ച് വയോധിക മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ



മേപ്പാടി: ബലിപെരുന്നാൾ ദിനത്തിൽ മേപ്പാടി ഒന്നാം മൈലിൽ ബൊലേറോ വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വയോധിക മരിച്ച സംഭവത്തിൽ 4 പേർ കൂടി അറസ്റ്റിലായി. നെല്ലിമുണ്ട സ്വദേശിനി ബിയ്യുമ്മയാണ് മരിച്ചത്. ബൊലേറോയിൽ  ഉണ്ടായിരുന്ന കാസർഗോഡ്  സ്വദേശികളായ അരമംഗലം പുതിയവളപ്പ് വീട്ടിൽ പ്രശാന്ത് [21] പെരുമ്പള വലയങ്കുഴി പച്ചിലങ്കര വീട് നിഥി നാരായണൻ [20] പെരുമ്പള ചാവക്കാട് വീട് നിഥിൻ നാരായണൻ [22] പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ നാല് പേരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments