കൊട്ടിയൂർ:അക്കരെ കൊട്ടിയൂരിൽ മണിത്തറയ്ക്ക് മുകളിൽ താല്കാലിക ശ്രീകോവിൽ നിർമ്മാണം ആരംഭിച്ചു.ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് ആരംഭിച്ച ശ്രീകോവിൽ നിർമ്മാണം തിരുവോണം നാളിൽ പന്തീരടിക്കു മുമ്പായി നിർമ്മാണം പൂർത്തിയാക്കണമെന്നാണ് ഐതീഹ്യം .ഈറ്റ, ഞെട്ടിപ്പനയോല എന്നിവയുപയോഗിച്ചാണ് നിർമ്മാണം.ഇത്തരം വസ്തുക്കൾ മാത്രമെ ശ്രീകോവിൽ നിർമ്മാണത്തിനു ഉപയോഗിക്കാവൂ എന്നാണ് നിയമം.ഉത്സവാവസാനം ചിത്രനാളിൽ ശ്രീകോവിൽ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിൽ നിക്ഷേപിക്കും.ജൂൺ15 നാണ് തിരുവോണം ആരാധാന, 17 ന് ഇളനീർവെപ്പും.
0 Comments