അനന്തുവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം'; മുഖ്യമന്ത്രിക്ക് കത്ത് നൽകി കെപിസിസി

 



നിലമ്പൂർ: വഴിക്കടവിൽ പതിനഞ്ച് വയസ്സുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അനന്തുവിൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സര്‍ക്കാരിനോട് കെപിസിസി. അനന്തുവിൻ്റെ കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കത്ത് നൽകി. ഇന്ന് സണ്ണി ജോസഫ് അനന്തുവിൻ്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. പിസി വിഷ്ണുനാഥും സണ്ണി ജോസഫിനൊപ്പം അനന്തുവിൻ്റെ വീട്ടിലെത്തിയിരുന്നു.

Post a Comment

0 Comments