ഡോണ്‍ ബോസ്‌കോ ഗ്ലോബല്‍ എഡ്യൂക്കേഷനില്‍ ക്യാമ്പസ് പ്ലേസ്‌മെന്റ് നടന്നു.


പാലക്കാട്: സൗത്ത് ഇന്ത്യയിലെ നമ്പര്‍ 1 ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടായ ഡോണ്‍ ബോസ്‌കോ ഗ്ലോബല്‍ എഡ്യൂക്കേഷനില്‍ ജര്‍മ്മന്‍ ക്യാമ്പസ് പ്ലേസ്‌മെന്റ് സംഘടിപ്പിച്ചു. ജര്‍മ്മനിയിലെ ഹാഗനില്‍ 53 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവരാണ്  പ്ലേസ്‌മെന്റ് ഡ്രൈവില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. 

ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ലക്സംബര്‍ഗ് തുടങ്ങിയ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ പഠന സാഹചര്യങ്ങളെയും ജോലി സാധ്യതകളെകുറിച്ചും നിയമ വ്യവസ്ഥകളെയും ജീവിത സാഹചര്യങ്ങളെകുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കി.

ഡോണ്‍ ബോസ്‌കോ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മാനേജര്‍ ഫാ. സാബു പാലക്കീല്‍ ഡയറക്ടര്‍ ഫാ. രാജു ചക്കനാട്ട് തുടങ്ങിയവര്‍  ചടങ്ങില്‍ പങ്കെടുത്തു. 2025-26 വര്‍ഷത്തേക്കുള്ള പ്ലേസ്‌മെന്റ് അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് വരുത്തുവാന്‍ ഡോണ്‍ ബോസ്‌കോ ഗ്ലോബല്‍ എഡ്യൂക്കേഷന്‍  സജ്ജരാണെന്ന് ഡയറക്ടര്‍ ഫാ. രാജു ചക്കനാട്ട് പറഞ്ഞു.

Post a Comment

0 Comments