പുളിഞ്ഞാൽ: ജി.എച്ച്.എസ് പുളിഞ്ഞാലിൽ വിജയോത്സവം സംഘടിപ്പിച്ചു. വിജയോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ സി.പി അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.ടി.എയും പ്രവാസി കൂട്ടായ്മയും തയ്യാറാക്കിയ ഉപഹാരങ്ങൾ കൈമാറി. പഞ്ചായത്ത് അംഗങ്ങളായ ശാരദ അത്തിമുറ്റം, ഷൈജി ഷിബു, ഹെഡ്മിസ്ട്രസ് കെ.ഐ അശ്വതി, കെ അമ്മദ്, ഉഷാകുമാരി, ഫിലിപ്പ്, കെ.എം നാസർ, പി. ടി ഗിരീഷ്, ബി ആർ ബിന്ദു, എൻ സമദ്, അബ്ദുള്ള, സിറാജ്, മൊയ്തു, ജെസ്ന തുടങ്ങിയവർ സംസാരിച്ചു.
0 Comments