ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു

 



ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയായ സിന്ധു ആണ് മരിച്ചത്.

നിലമ്പൂർ-കോട്ടയം പാസഞ്ചർ ട്രെയിനിൽ നിന്നാണ് ഇവർ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയിൽ ഇറങ്ങേണ്ട ഇവർ അവിടെ ഇറങ്ങിയില്ല. തുടർന്ന് ചാലക്കുടി പുഴക്ക് മുകളിലൂടെയുള്ള പാലത്തിൽ ട്രെയിൻ എത്തിയപ്പോൾ ഇവർ എടുത്തുചാടുകയായിരുന്നു.

പാലത്തിന് മുകളിലിരുന്ന യുവാക്കളാണ് സംഭവം ആദ്യം കണ്ടത്. ഇവർ ഉടൻ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments