ജിയോ നെറ്റ്‌വർക്ക് തകരാറിൽ





കഴിഞ്ഞ കുറച്ച് സമയമായി ജിയോ നെറ്റ്‌വർക്ക് തകരാറിൽ. ഉപഭോക്താക്കൾക്ക് ഡാറ്റ ഉപയോഗത്തിനും ഔട്ട് ഗോയിങ് ഇൻകമിങ് കോളുകൾക്കും തടസം നേരിടുന്നു. മൊബൈലിൽ റേഞ്ച് കാണിക്കുന്നുണ്ടെങ്കിലും നെറ്റവർക്ക് ഇഷ്യൂ നേരിടുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ജിയോ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്. ജിയോയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്.

Post a Comment

0 Comments