മേമല പൊൻപുലരി സ്വാശ്രയ സംഘത്തിൻറെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു


അടക്കാത്തോട്:  മേമല പൊൻപുലരി സ്വാശ്രയ സംഘത്തിൻറെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ  ഉന്നത വിജയം നേടിയവരെ ആദരിച്ചു. ചടങ്ങിൽ ജോർജുകുട്ടി താന്നിവേലിൽ അധ്യക്ഷത വഹിച്ചു. ജോയി കല്ലുകുളങ്ങര മുഖ്യപ്രഭാഷണം നടത്തുകയും വിജയികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകുകയും ചെയ്തു. ബെന്നി മരങ്ങാട്ട്, ബേബി തിരുമനശ്ശേരി എന്നിവർ സംസാരിച്ചു.

അനുശ്രീ ബിനു കൊച്ചുതയ്യിൽ, അഭിന ജോസുകുട്ടി താന്നിവേലിൽ, ജിസ്മി സാമുവൽ, റോബർട്ട് റോയ് എടശ്ശേരി പൗവത്തിൽ, ആൽഫി ജോയി എന്നീ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.

Post a Comment

0 Comments