കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ വർണശബളമായി നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം നവാഗതരെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷത വഹിച്ചു . ഹെഡ്മാസ്റ്റർ എം.വി സുനിൽ കുമാർ ,എം.ജി ഷിജു , ജിജോ അറയ്ക്കൽ, എൻ അതുല്യ, കെ.സി ഷിൻ്റോ എന്നിവർ സംസാരിച്ചു.
0 Comments