ചൂരല്‍മല പ്രതിഷേധം: റവന്യു ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായ പരാതിയില്‍ ആറ് പേര്‍ക്കെതിെരെ കേസെടുത്തു

 

മേപ്പാടി: ചൂരല്‍മലയില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിനിടയില്‍ വില്ലേജ് ഓഫീസറടക്കമുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്ത് വാഹനത്തിന്റെ  സൈഡ് മിറര്‍ തകര്‍ത്തതായ പരാതിയില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൂരല്‍മല സ്വദേശികളായ നിഷാദ് കൈപ്പള്ളി , ശിഹാബ് നെല്ലിമുണ്ട ,സലാം ചിങ്ക്‌ലി, ജമാലുദ്ധീന്‍,അബ്ദുല്‍ നാസര്‍, മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് മേപ്പാടി പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ചൂരല്‍മല പുഴയില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുനരധിവാസ പട്ടികയിലെ അപാകത, ഡെയിലിബത്ത ലഭ്യമാകാത്ത വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നതിനിടയിലാണ് ഒന്നാം പ്രതി വില്ലേജ് ഓഫീസറുടെ മുഖത്ത് അടിക്കുകയും, മറ്റു പ്രതികള്‍ ജീപ്പിന്റെ സൈഡ് മിറര്‍ തകര്‍ക്കുകയും ചെയ്തതായി പരാതിയുള്ളത്. സംഘം ചേര്‍ന്ന് അസഭ്യം പറഞ്ഞ് മര്‍ദിക്കുകയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്. മലവെള്ള പാച്ചിലിനെ തുടര്‍ന്ന് റവന്യു ഉദ്യോഗസ്ഥര്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുണ്ടക്കൈയിലേക്ക് പോകുന്നതിനിടയിലാണ് സംഭവം.


Post a Comment

0 Comments