ഇരിട്ടി :ഇരിട്ടി അൺ എംപ്ലോയീസ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൊസൈറ്റിയിലെ ഭരണസമിതിയിലെയും നിന്നും ജീവനക്കാരുടെയും കുടുംബങ്ങളിൽ നിന്നും വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രസിഡന്റ് മനോജ് എം കണ്ടത്തിൽ വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. സെക്രട്ടറി സുജിത, രാമകൃഷ്ണൻ എഴുത്തൻ, ജിമ്മി കിഴക്കേടത്ത്, സുധാസ് സി എസ്, സോന, ലൈജു എന്നിവർ സംസാരിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അലീന മരിയ കുറുമുട്ടം,ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ അഞ്ജു പവിത്രൻ , ഡിഗ്രി-പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജാനിസ് സന്തോഷ്, ഷാലിമ പി എം, പൂജ പവിത്രൻ, ആഷേർ ജോസഫ് കെ എന്നിവരെ യോഗം അനുമോദിച്ചു.

0 Comments