വെള്ളമുണ്ട: വെള്ളമുണ്ട ഹൈസ്കൂളിലെ ഒന്നാം നമ്പറുകാരൻ ഗോപാലയത്തിൽ വി.കെ.രാമൻകുട്ടിനായർ എന്ന മോനു നായരെ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഷാൾ അണിയിച്ച് സ്നേഹാദരം കൈമാറി. 1958 ജൂലൈ ഒന്നിന് തുടങ്ങിയ വെള്ളമുണ്ട ഹൈസ്കൂളിൽ ആദ്യമായി പ്രവേശനം നേടിയ വിദ്യാർഥിയാണ് മോനു നായർ. ജി. എം. എച്ച്. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി. ടി.എ വൈസ് പ്രസിഡന്റ് സലീം കേളോത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമത്ത് ഷംല, ഇ. കെ ജയരാജൻ മാസ്റ്റർ,ഗോവിന്ദൻ പാലിയാണ, കെ നാസർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments