ചൂരൽ ഉണ്ടെങ്കിൽ ആനയും നിൽക്കും; ആനയെ തടയാൻ ചൂരൽവേലി

 




കൊട്ടിയൂർ : കൊലയാനകളെ തടയാൻ കാട്ടു വകുപ്പിൻ്റെ നേതൃത്വത്തിൽ കലാമസ് വേലി നട്ടുപിടിപ്പിക്കുന്നു. കലാമസ് എന്നാൽ മുള്ളുള്ള ഒരിനം ചൂരൽ ആണ്. ഇത് കാട്ടാനയും വന്യജീവികളും വനാതിർത്തിക്ക് പുറത്തിറങ്ങാതെ തടയുന്നതിനുള്ള ചൂരൽ ജൈവ പ്രതിരോധ വേലിയായി വളരുമെന്നാണ് വനം വകുപ്പ് പറയുന്നത്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ വന്യജീവി സങ്കേതത്തിലാണ് ജൈവ ചൂരൽ വേലി നിർമിക്കുന്നത്. മലബാർ അവയർനെസ് ആൻഡ് റസ്‌ക്യൂ സെൻ്റർ ഫോർ വൈൽഡ് ലൈഫു (മാർക്)മായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോക പരിസ്‌ഥിതി ദിനത്തിൻ്റെ ഭാഗമായി ഇന്നലെ കൊട്ടിയൂർ വന്യജീവി സങ്കേതത്തിൻ്റെ അമ്പായത്തോട്ടിൽ ചൂരൽ തൈകൾ നട്ടു. വനം വകുപ്പ് നോർത്തേൺ സർക്കിൾ സിസിഎഫ് അഞ്ജൻ കുമാർ ഉദ്ഘാടനം ചെയ്‌തു. മാർക്ക് പ്രസിഡൻ്റ് വിവിയൻ ഫെർണാണ്ടസ്, വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, കണ്ണൂർ എസ്ഐപി വി.രതീഷ്, അസി.വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, മാർക് സെക്രട്ടറി ഡോ.റോഷ്‌നാഥ് രമേശ്, വൈസ് പ്രസിഡൻ്റ് റിയാസ് മാങ്ങാട് എന്നിവർ നേതൃത്വം നൽകി. അര മീറ്റർ അകലത്തിൽ ആണ് കലാമസ് ഇനത്തിൽ പെട്ടതും മുള്ളുകൾ നിറഞ്ഞതുമായ ചൂരലാണ് നടന്നത്. ഈ വർഷം 2000 ചൂരൽ തൈകൾ നടും. ഇന്നലെലൈ 500 തൈകൾ നട്ടു. അടുത്ത വർഷങ്ങളിലും നടും. വനാതിർത്തി നിറയെ ചൂരൽ നട്ട് പിടിപ്പിക്കാനും . വന്യജീവികൾ പുറത്തു വരുന്നതിനെ തടയാനുമാണ് പദ്ധതിയിടുന്നത്. ഇതൊക്കെ വളർന്ന് വേലിയായി വന്യജീവി ശല്യമെന്ന കർഷകർ നേരിടുന്ന വയ്യാവേലി അവസാനിക്കുമോ എന്ന് അറിയാൻ കാത്തിരിക്കാം.

Post a Comment

0 Comments