പുളിഞ്ഞാൽ ജി.എച്ച്‌.എസിൽ 'നല്ലപാഠം' തുടങ്ങി



പുളിഞ്ഞാൽ: ജി.എച്ച്.എസ് പുളിഞ്ഞാലിൽ മലയാള മനോരമയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ‘നല്ലപാഠം’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ശ്രദ്ധേയമായ ജനകീയ വിദ്യാർഥി മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന നല്ല പാഠം മാതൃകാ കൂട്ടായ്മയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. പി. ടി ഗിരീഷ് ബാബു, അബ്ദുൽ ജബ്ബാർ, ബി.ആർ ബിന്ദു, എം.കെ രോഹിത്, ഡോ.ഷിൻസി സേവിയർ, പി.ജെ റെനിമോൾ, ശ്രീന പ്രിയ, ആർ ദൃശ്യ, എസ് ജിൽജിത്  തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments