കൊട്ടിയൂർ:മാധ്യമ പ്രവർത്തകനും, ദേവസ്വത്തിന്റെ ഫോട്ടോഗ്രാഫറും ആയ സജീവ് നായരെ കൊട്ടിയൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെ വന്ന ആളുകൾ മർദ്ദിച്ച സംഭവത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് പ്രതിഷേധം അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് എസ്. ജെ തോമസ്, ജനറൽ സെക്രട്ടറി കെ. എ ജെയിംസ്, ട്രഷറർ ഇ. എം മത്തായി എന്നിവർ സംസാരിച്ചു.
0 Comments