കൊട്ടിയൂർ: കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ യുവാവിനെ കാണാതായി. കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനെയാണ് കാണാതായിരിക്കുന്നത്. അഭിജിത്തും സംഘംവും ബാവലി പുഴയിൽ മുങ്ങിക്കുളിച്ചതിന് ശേഷമാണ് അഭിജിത്തിനെ കാണാതായത്. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്ത് ഇന്നും തിരച്ചിൽ തുടരുന്നു.
0 Comments