കൈക്കൂലിക്കേസ്; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

 



കോട്ടയം: അധ്യാപക പുനർ നിയമനത്തിനായി കൈകൂലി വാങ്ങിയ കേസിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസർ സുരേഷ് ബാബുവിനെ കോട്ടയം വിജിലൻസാണ് അറസ്റ്റ് ചെയ്തത്.

ഫയലുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും പ്രതികൾ ഒന്നര ലക്ഷം രൂപ കൈകൂലി വാങ്ങിയെന്നാണ് കേസ്. വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയൻ നേരത്തെ പിടിയിലായിരുന്നു.

Post a Comment

0 Comments