നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും.തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിന് ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ തന്നെ ചിഹ്നമായിലഭിക്കുമെന്നാണ് അൻവർ ക്യാമ്പിൻ്റെ പ്രതീക്ഷ.
അതേസമയം, മണ്ഡലത്തിൽ സ്ഥാനാർഥികൾ രണ്ടാം ഘട്ട പ്രചാരണം സജീവമാക്കി.യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് എടക്കര ,കരുളായി പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം നടത്തുന്നത്. മൂത്തേടം പഞ്ചായത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്‍റെ പര്യടനം. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും, എസ്‍ഡിപിഐ സ്ഥാനാർഥി സാദിഖ് നടുത്തൊടിയും പ്രചാരണത്തിൽ സജീവമാണ്.

0 Comments