പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ്ജ് ആലൂക്ക അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ബീന ജോസ് വിദ്ധ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സി. ജോസഫീന സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സോജന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

0 Comments