കേളകത്ത് ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിൻ്റെ നേതൃത്വത്തിൽ അർബുദ ബോധവൽക്കരണ ക്ലാസ്സ് നടത്തി

 



കേളകം:ഭാരതീയ വ്യാപാരി വ്യവസായി സംഘം, കേളകം യൂണിറ്റ് ലോക പുകയില വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് അർബുദ ബോധവൽക്കരണ ക്ലാസ്സ് നടത്തി. .

 കേളകം ബി.വി.വി.എസ് ഓഫീസിൽ വെച്ച് മലബാർ കാൻസർ സെൻ്റർ - പോസ്റ്റ് ഗ്രാജു വേറ്റ് ഓങ്കോളജി സയൻസ് & റിസേർച്ച് തലശേരി എന്നിവയുടെ സഹകരണത്തോടെ കാൻസറിനെതിരെ നടത്തിയ പരിപാടിയുടെ  ഉദ്ഘാടനം കേളകം ശാലോം പള്ളി വികാരി ഫാ. എൽദോ എ. കെ. നിർവഹിച്ചു. ബി.വി.വി.എസ്. പ്രസിഡണ്ട് രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.  ബി.വി.വി.എസ് കേളകം യൂനിറ്റ് സിക്രട്ടറി എം.സി.സിബിച്ചൻ, വൈസ് പ്രസിഡണ്ട് ഷാജി പാമ്പാടി ,അലക്സ് പാമ്പാടിയിൽ ,ജില്ലാ വൈസ് പ്രസിഡണ്ട് ടിൻ്റോ ലാവണ്യ, താലൂക്ക് പ്രസിഡണ്ട് ബാലകൃഷ്ണൻ, ബി.ജെപി മണ്ഡലം പ്രസിഡണ്ട് സന്തോഷ് സ്റ്റീഫൻ ,മനോജ് ക്ലാസിക്, തുടങ്ങിയവർ സംസാരിച്ചു.

ബി.വി .വി.എസ് മെമ്പർമാരുടെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കൽ ചടങ്ങും നടത്തി.

ഡോ. നീതു എ. പി.,ഡോ.ഫിൻസ് എം ഫിലിപ്പ് എന്നിവർ ബോധവൽക്കരണ ക്ലാസ് നയിച്ചു. .

Post a Comment

0 Comments