കൊട്ടിയൂർ : കൊട്ടിയൂരിൽ ദർശനത്തിലെത്തിയ തീർത്ഥാടകൻ ഒഴുക്കിൽപ്പെട്ടു.അക്കരക്കൊട്ടിയൂരിലേക്ക് ബാവലി പുഴ മുറിച്ച് കടക്കുമ്പോഴാണ് യുവാവ് ഒഴുക്കിൽ പെട്ടത്. ഉടൻതന്നെ ഒപ്പമുണ്ടായിരുന്നു മറ്റു തീർത്ഥാടകർ എത്തി രക്ഷിക്കുകയായിരുന്നു.മഴ കനത്തതോടെ ബാവലിപ്പുഴയിൽ നീരുക്ക് വർദ്ധിച്ചിട്ടുണ്ട്.പുഴ മുറിച്ചു കടക്കരുത് എന്ന് അധികൃതരുടെ അറിയിപ്പ് അവഗണിച്ചാണ് പലരും സാഹസത്തിന് മുതിരുന്നത്
0 Comments