ഡല്‍ഹി: അഹമ്മദാബാദിലെ വിമാന അപകടത്തിന്റെ നിര്‍ണായക വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്സിലെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു. മുന്‍വശത്തെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. മെമ്മറി മൊഡ്യൂള്‍ വിജയകരമായി ലഭ്യമാക്കാനും സാധിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വിമാനം അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിന് നിര്‍ണായകമാണിത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ജൂണ്‍ 13-ന് സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. വിമാനം തകര്‍ന്നുവീണ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്.
ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു.
0 Comments