മാനന്തവാടി: മുനിസിപ്പാലിറ്റി ചേറൂർ ഡിവിഷനിൽ കുടുംബശ്രീയുടെയും വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ യുവധാര വായനശാലയിൽ വച്ച് എസ്എസ്എൽസി, പ്ലസ് ടു, കുടുംബശ്രീ അരങ്ങ് വിജയികളെ ആദരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം മാനന്തവാടി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ വിതരണം ചെയ്‌തു. എ ഡി എസ് പ്രസിഡന്റ് ജെസ്സി ജോണി, കുടുംബശ്രീ ഭാരവാഹികളായ രമാ മോഹൻ, സുനിത ലാൽസൺ, സജിത മനോജ്, ഷൈനി ബാബു, ലിസി ബേബി, കല്യാണി നട്ടം മാനി, സി ഡി എസ് വൈസ് പ്രസിഡന്റ് ഗിരിജ പുരുഷോത്തമൻ, ക്ലബ്ബ് പ്രസിഡന്റ് ബിനു കാവിഞ്ചക്കൽ എന്നിവർ സംസാരിച്ചു.
0 Comments